Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallara Mundar

Idukki

കല്ലറ മുണ്ടാറിൽ നെൽകൃഷി വെള്ളം കയറി നശിച്ചു

ക​ടു​ത്തു​രു​ത്തി: ക​ന​ത്ത​ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ല്ല​റ​യി​ല്‍ 320 ഹെ​ക്ട​ര്‍ നെ​ൽകൃഷി ന​ശി​ച്ചു. വി​ത ക​ഴി​ഞ്ഞ് 20 ദി​വ​സ​മാ​യ​ത് മു​ത​ലു​ള്ള പാ​ടശേ​ഖ​ര​ങ്ങ​ളാ​ണ് മ​ട വീ​ണും ബ​ണ്ട് ത​ക​ര്‍​ന്നും വെ​ള്ളം ക​യ​റി മൂ​ടി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ളി​ല്‍​പ്പെ​ടു​ന്ന മു​ണ്ടാ​ര്‍ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ക​ന​ത്ത നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വി​രി​പ്പു കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​യി​റ​ക്കി​യ വെ​ന്ത​ക​രി വ​ട​ക്ക്, ക​ങ്ങ​ഴ-​എ​ട്ട്, ത​ട്ടാ​പ​റ​മ്പ്, പ​റ​മ്പ​ന്‍-54, മു​ണ്ടാ​ര്‍ പു​ല​യക്കോള​നി, പ​റ​മ്പ​ന്‍​ക​രി, ത​ട്ടാ​പ​റ​മ്പ് തെ​ക്ക് തു​ട​ങ്ങി 14 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. മ​ടവീ​ഴ്ചയു​ണ്ടാ​യ​തി​നെത്തുട​ര്‍​ന്ന് വെ​ള്ളം ക​യ​റി​യാ​ണ് കൃ​ഷി ന​ശി​ച്ച​ത്.

മ​റ്റു പ​ല വാ​ര്‍​ഡു​ക​ളി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ശ​മു​ണ്ടാ​യി​ട്ടി​ല്ല. മ​ഴ ക​ന​ത്താ​ല്‍ ഇ​വി​ടെ​യും നാ​ശ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക​രി​യാ​റി​ലെ​യും കെവി ക​നാ​ലി​ലെ​യും ജ​ല​നി​ര​പ്പ് വ​ലി​യ​തോ​തി​ല്‍ ഉ​യ​ര്‍​ന്ന​താ​ണ് നാ​ശ​ന​ഷ്ടം വ​ലു​താ​കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

615 ഹെ​ക്ട​ര്‍ വി​രി​പ്പുകൃ​ഷി​യാ​ണ് ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ത്ത​വ​ണ ന​ട​ത്തി​യ​ത്. ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ബി​നു തോ​മ​സ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജി.​വി. റെ​ജി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ആ​ര്‍. സ്വ​പ്ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്യാം ​മോ​ഹ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ര​ശ്മി എ​സ്. നാ​യ​ര്‍, കൃ​ഷി​ അ​സി​സ്റ്റ​ന്‍റ് ഇ. ​സ​ബി​ത എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up